മിലിട്ടറി കേണൽമാരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

New Update

സ്പ്രിംഗ് ഫീല്‍ഡ്, വിർജീനിയ : മിലിട്ടറിയിൽ കേണൽമാരായിരുന്ന ദമ്പതികള്‍ വെടിയേറ്റു മരിച്ച കേസ്സില്‍ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ സെക്കന്റ് ഡിഗ്രി മര്‍ഡറിന് കേസ്സെടുത്തു.

Advertisment

publive-image

ആര്‍മി കേണല്‍ ഡോക്ടര്‍ എഡ്വേര്‍ഡ് മെക്ഡാനിയേല്‍ (55) ആര്‍ട്ടി റിട്ട കൊളോണല്‍ ബ്രിന്‍സാ മെക്ഡാനിയേല്‍ (63) എന്നിവര്‍ മെയ് 26 ബുധനാഴ്ച വീടിന് മുമ്പില്‍ വെച്ചാണ് വെടിയേറ്റു മരിച്ചത്. ഇവരുടെ പുത്രന്റെ സുഹൃത്തുക്കാളായ റോണി മാര്‍ഷല്‍ (20), സി.ആന്‍ജലൊ ബ്രാന്‍ഡ് (19) എന്നിവരെ മെയ് 27 വ്യാഴാഴ്ച അറസ്റ്റു ചെയ്തു . കോള്‍ഡ് ബ്‌ളഡഡ് മര്‍ഡര്‍ എന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്.

മെയ് 24 തിങ്കളാഴ്ച വീട്ടില്‍ കവര്‍ച്ച നടക്കുന്നതായി ദമ്പതിമാര്‍ പോലീസിനെ അറിയിച്ചിരുന്നു. പ്രതികളായിരുന്നു കവര്‍ച്ചക്കു ശ്രമിച്ചത്. യുവാക്കളുടെ പേരില്‍ കേസ്സെടുതു. ഇതിനെ തുടര്‍ന്നാണ് പട്ടാപകല്‍ വീട്ടുമുറ്റത്തു വെച്ചു ഇരുവരേയും നിര്‍ദ്ദയം വെടിവെച്ചു വീഴ്ത്തിയത്.

സംഭവത്തിനുശേഷം കാറില്‍ രക്ഷപ്പെട്ട പ്രതികളില്‍ ഡി.ആജ്ഞലോറയെ ഇന്നലെ രാവിലെ പോലീസ് പിടികൂടിയിരുന്നു. വൈകീട്ട് റോണിയേയും കസ്റ്റഡിയിലെടുത്തു.

1995 മുതല്‍ മിലിട്ടറി ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരികയാണ് എഡ്വേര്‍ഡ്. വിശിഷ്ഠ സേവനത്തിന് നിരവധി അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1983 മുതല്‍ 2009 വരെ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്ന ബ്രിണ്ടയും നിരവധി അവാര്‍ഡിനര്‍ഹയായിരുന്നു.

സമൂഹത്തില്‍ ഇരുവരുടേയും സേവനം  വിലമതിക്കാനാവാത്തതായിരുന്നു വെന്നാണ് സുഹൃത്തുക്കള്‍ അറിയിച്ചത്.

MILITANT CASE
Advertisment