Advertisment

പുരുഷന്മാര്‍ പാലില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കുടിക്കൂ, ഗുണങ്ങള്‍ ഏറെ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

പാലും കല്‍ക്കണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണ്ടേ? ഒരു വശത്ത് പോഷകാഹാരത്തിന്റെ കാര്യത്തില്‍ പാല്‍ ഒരു സമ്പൂര്‍ണ്ണ ആഹാരമാണ് എന്നാല്‍ മറുവശത്ത് കല്‍ക്കണ്ടിന്റെ മധുരം മനസ്സിനൊപ്പം തലച്ചോറിനും സന്തോഷം നല്‍കുന്നു. എന്നാല്‍ ഇവ രണ്ടും ഒരുമിച്ച്‌ കഴിച്ചാല്‍ ശരീരത്തിന് അതിശയകരമായ ഗുണങ്ങള്‍ ലഭിക്കും.

Advertisment

publive-image

 

പാലില്‍ ധാരാളം പ്രോട്ടീന്‍, കാല്‍സ്യം, നിയാസിന്‍, ഫോസ്ഫറസ്, മഗ്നീഷ്യം, അയോഡിന്‍, ധാതുക്കള്‍, കൊഴുപ്പ്, ഊര്‍ജ്ജം, റൈബോഫ്ലേവിന്‍ (വിറ്റാമിന്‍ ബി -2) എന്നിവ കൂടാതെ വിറ്റാമിന്‍ എ, ഡി, കെ, ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. പല രോഗങ്ങള്‍ക്കെതിരെയും നാം കല്‍ക്കണ്ട് ഉപയോഗിക്കുന്നു.

ഒരു ആന്റിസിഡ് ഏജന്റായി കല്‍ക്കണ്ട് പാലില്‍ പ്രവര്‍ത്തിക്കുന്നു. വര് അറിയാം ഇവ രണ്ടും കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച്‌...

ഇളം ചൂടുള്ള പാലില്‍ കല്‍ക്കണ്ട് ചേര്‍ത്ത് കുടിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ പുതുമ നിലനിര്‍ത്തുന്നതിനും ഇതിലൂടെ നല്ല ഉറക്കത്തിനും നല്ലതാണ്.

ഇളം ചൂടുള്ള പാലില്‍ കല്‍ക്കണ്ട് ചേര്‍ത്ത് കുടിക്കുന്നത് കണ്ണുകള്‍ക്ക് വളരെ ഗുണം ചെയ്യും. കണ്ണുകള്‍ ആരോഗ്യത്തോടെയിരിക്കും. ഡോക്ടര്‍മാരും ഇത് കഴിക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

തിമിരം പോലുള്ള പ്രശ്നങ്ങളില്‍ പോലും ഈ പാനീയം കഴിക്കുന്നത് വളരെ നല്ലതാണ്.

അസിഡിറ്റി പ്രശ്നമുണ്ടെങ്കില്‍ തണുത്ത പാലില്‍ കല്‍ക്കണ്ട് ചേര്‍ത്ത് കഴിക്കുന്നത് ആശ്വാസം നല്‍കുന്നു. കല്‍ക്കണ്ടിന് ദഹനഗുണങ്ങളുണ്ട് അതിനാല്‍ ഇത് ദഹനത്തെ സഹായിക്കുന്നു.

ഉറങ്ങുന്നതിനുമുമ്ബ് കല്‍ക്കണ്ട് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മെമ്മറി ശക്തമാക്കുന്നതിനും തലച്ചോറ് ഷാര്‍പ്പ് ആകുന്നതിനും നല്ലതാണ്. കൂടാതെ ഇത് കുടിക്കുന്നത് പിരിമുറുക്കവും മാനസിക തളര്‍ച്ചയും നീങ്ങുന്നു.

നിങ്ങള്‍ക്ക് വിളര്‍ച്ച ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പാലും കല്‍ക്കണ്ടും ചേര്‍ത്ത് കഴിക്കാം. വിളര്‍ച്ച ഉണ്ടാകുമ്ബോള്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു, അതിനാല്‍ ഈ പാനീയത്തിന്റെ ഉപയോഗം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഒപ്പം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.

milk kalkand
Advertisment