Advertisment

കാലിത്തീറ്റക്ക് 100 രൂപ സബ്‌സിഡി : മിൽമ ചെയർമാൻ

New Update

publive-image

Advertisment

കഞ്ഞിക്കുഴി: 2021 മുതൽ കാലിത്തീറ്റ ഉൽപ്പന്നങ്ങൾക്ക് ഒരു ചാക്കിന് 100 രൂപ സബ്‌സിഡി കൊടുക്കുമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയമാൻ ജോൺ തെരുവത്ത് പ്രസ്താവിച്ചു.

ഇടുക്കി- കഞ്ഞിക്കുഴി ക്ഷീരോൽപാദക സഹകരണ സംഘത്തിൻറെ കഞ്ഞിക്കുഴി വിൽപ്പന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു ചെയർമാൻ. ആപ്കോസ് സംഘം പ്രസഡൻ്റ് സോമൻ ടി.ഡി അദ്ധ്യക്ഷത വഹിച്ചു. കാലിത്തീറ്റ വിൽപ്പന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം എം.കേ. ചന്ദ്രൻകുഞ്ഞും നിർവഹിച്ചു.

പ്രദീപ് എം. എം, ജോൺസൺ കെ. കെ, ടി. ആർ ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, ജോർജ് എം എൽ, ട്രീസ തോമസ്, ബൈജു പോൾ, ജോർജ് വയലിൽ, സുമീർ പി. എം എന്നിവർ സംസാരിച്ചു. മിൽമയുടെ വിവിധ ഉൽപന്നങ്ങളും മറ്റു കമ്പനികളുടെ കാലിത്തീറ്റകളും ഇവിടെ നിന്നും ലഭ്യമാണ്.

-ടോമി തീവള്ളി

idukki news
Advertisment