Advertisment

വ്യാജ കൊവിഡ് വാക്സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി അവശനിലയിൽ

New Update

publive-image

Advertisment

കൊൽക്കത്ത: വ്യാജ കൊവിഡ് വാക്സിൻ സ്വീകരിച്ച തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി അവശനിലയിൽ. എന്നാൽ നലുദിവസം മുൻപ് എടുത്ത വ്യാജ വാക്സിനുമായി ബന്ധപ്പെട്ടാണോ ഇവർക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. കോൽക്കത്തയിൽ നടന്ന വാക്സിനേഷൻ ക്യാമ്പിൽ വച്ചാണ് മിമി ചക്രബർത്തിക്ക് വ്യാജ വാക്സിൻ നൽകിയത്. ശനിയാഴച രാവിലെയോടെ അവശനിലയിലാവുകയായിരുന്നു.

കരൾ സംബന്ധമായ പ്രശ്നങ്ങളുള്ള താരത്തിന് നിർജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ത സമ്മർദവും കുറഞ്ഞു. എംപിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കി. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് മിമി. വാക്സിനേഷൻ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എംപിയെ ക്ഷണിച്ചത്.

250 ഓളം പേരാണ് ക്യാമ്പിൽ വാക്സിൻ സ്വീകരിച്ചത്. കൊവിഷീൽഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി പൊലീസിൽ പരാതി നൽകിയത്.

Advertisment