ജനുവരി 1 മുതൽ പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, December 6, 2018

സംസ്ഥാനത്ത് ജനുവരി 1 മുതൽ സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലും പ്ലാസ്റ്റിക് കുപ്പി വെള്ളത്തിന് നിരോധനം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരമാണ് നിരോധനം. നിരോധന ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കാനും നിർദേശമുണ്ട്.

500 കിടക്കയിൽ അധികമുള്ള ആശുപത്രികൾ, ഹൗസ്‌ബോട്ടുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. ഇതുസംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡിനും വിനോദ സഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും നോട്ടീസ് നൽകി. ഇവിടങ്ങളിൽ ചില്ലു കുപ്പികളിൽ മാത്രമേ വെള്ളം ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് നിർദേശം.

×