Advertisment

അസുഖബാധിതയായി നാട്ടിലേയ്ക്ക് മടങ്ങിയ ഇറ്റലിയിലെ മുന്‍ പ്രവാസി മലയാളി മിനി സ്റ്റീഫന്‍ വിടവാങ്ങി. സംസ്കാരം ഉഴവൂരില്‍ നടത്തി

New Update
publive-image
Advertisment
ഇറ്റലി : കഴിഞ്ഞ ദിവസം നിര്യാതയായ  ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോനാ പള്ളി  ഇടവകാംഗമായ  പുളിന്തൊട്ടിയിൽ കെ എൽ സ്റ്റീഫന്‍റെ ഭാര്യ മിനി (51) യുടെ മൃതസംസ്കാര ശുശ്രുഷ  ഞായറാഴ്ച നടന്നു .

കാരിത്താസ് ആസ്പത്രിയിൽ നിന്നും  ഞായറാഴ്ച രാവിലെ 7 മണിക്കാണ് മൃതദേഹം ഉഴവൂർ വീട്ടിൽ കൊണ്ടുവന്നത്.  ഒന്നര പതിറ്റാണ്ടിലേറെ ഇറ്റലിയിൽ സേവനമനുഷ്ഠിച്ച മിനി ബ്രെസ്റ്റ് ക്യാൻസർ മൂലം 2014 ൽ വൈദ്യ പരിശോധനയ്ക്കായി നാട്ടിലേക്ക് പോകുകയാണ് ചെയ്തത്.

തുടർന്ന് അമൃതാ ആസ്പത്രിയിലെ ചികിത്സയിലായിരുന്ന മിനി കഴിഞ്ഞ ദിവസം കാരിത്താസ് ആസ്പത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു. അരീക്കര താഴത്തുവെട്ടത്ത് കുടുംബാഗമാണ് പരേത. ഏക മകൻ ഷാരോൺ (ലൂക്ക) എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ്.

italy
Advertisment