Advertisment

യുഎഇയില്‍ മിനിബസിന് തീപ്പിടിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ മിനിബസിന് തീപ്പിടിച്ചു. റാസല്‍ഖൈമയിലുള്ള ഒരു കമ്പനിയുടെ മിനിബസാണ് കത്തി നശിച്ചത്. സിവില്‍ ഡിഫന്‍സ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി.

അല്‍ സഫിനയ്ക്ക് സമീപമുള്ള നഗരത്തില്‍ മിനിബസിന് തീപ്പിടിച്ചതായി ഓപ്പറേഷന്‍ റൂമില്‍ വിവരം ലഭിച്ചതായും ഉടന്‍ തന്നെ അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീയണച്ചതായും റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുള്ള അല്‍ സാബി പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

Advertisment