കുവൈറ്റില്‍ ഫിലിപ്പൈനികള്‍ക്ക് കുറഞ്ഞ മാസശമ്പളം 120 കെഡിയാക്കുന്നതിന് അനുമതി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, March 13, 2018

കുവൈറ്റ് : കുവൈറ്റിലെ ഫിലിപ്പൈന്‍ തൊഴിലാളികളുടെ സംരക്ഷണവും ആയി ബന്ധപ്പെട്ട് കുവൈറ്റ് സര്‍ക്കാരും ഫിലിപ്പൈന്‍ സര്‍ക്കാരും തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളെ പ്രശംസിച്ച് ഫിലിപ്പൈന്‍ വിദേശകാര്യ സെക്രട്ടറി അലന്‍ പീറ്റര്‍ എസ് കയേറ്റാനോ രംഗത്ത്.

എന്നിരുന്നാലും ഫിലിപ്പൈന്‍ തൊഴിലാളികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായുള്ള പ്രായോഗിക നടപടികളില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു. കുവൈറ്റുമായിട്ടുള്ള ഫിലിപ്പൈന്ഡസിന്റെ ചര്‍ച്ചകള്‍ ഇതുവരെ നല്ലരീതിയില്‍ മുന്നോട്ടു പോയിട്ടുണ്ടെന്നും എങ്കിലും തങ്ങള്‍ കൂടുതല്‍ പ്രായോഗിക നടപടികള്‍ കൈക്കൊള്ളേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ കുവൈറ്റിനെ ബോധ്യപ്പെടുത്താന്‍ കുവൈറ്റിലെ ഫിലിപ്പൈന്‍ എംബസി നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

കൂടാതെ ഫിലിപ്പൈന്‍ തൊഴിലാളികള്ക്ക് കുറഞ്ഞ ശമ്പളം 120 കെഡിയും അവരുടെ പാസ്‌പോര്‍ട്ടുകളും മൊബൈലുകളും സ്വന്തം കയ്യില്‍ തന്നെ സൂക്ഷിക്കാനുള്ള അനുവാദവും ദിവസത്തില്‍ ചുരുങ്ങിയത് 8 മണിക്കൂര്‍ ജോലിയും എന്ന നിബന്ധനയും കുവൈറ്റ് അംഗീകരിച്ചതിലും അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

×