Advertisment

സ്പ്രിംക്ലര്‍ ആരോപണങ്ങളിൽ കാര്യമില്ല; വ്യക്തികളുടെ വിവരങ്ങൾ ചോരുമെന്ന ആരോപണത്തിൽ കഴമ്പില്ല, ലോകത്തിൽ ഒരു കാര്യവും രഹസ്യമല്ലെന്ന് ഇപി ജയരാജൻ

New Update

തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദം കത്തിപ്പടരുന്നതിനിടെ ആരോപണങ്ങളിൽ കാര്യമില്ലെന്ന വാദവുമായി മന്ത്രി ഇപി ജയരാജൻ. വ്യക്തികളുടെ വിവരങ്ങൾ ചോരുമെന്ന ആരോപണത്തിൽ കാര്യമില്ലെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തിൽ ഒരു കാര്യവും രഹസ്യമില്ലെന്നും വ്യക്തമാക്കി.

Advertisment

publive-image

എന്ത് വിവരം വേണമെങ്കിലും പരസ്യമാക്കാവുന്ന സ്ഥിതിയാണ് ലോകത്തുള്ളത്. എന്നാൽ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്ത കാര്യങ്ങളെല്ലാം കൊട്ടിപ്പാടാനുള്ളതല്ല.

പുറത്ത് പറയേണ്ട കാര്യമേ പറയൂ. പ്രതിപക്ഷം എന്തോ നിധി കിട്ടിയപോലെ സ്പ്രിംഗ്ളർ വിവാദമാക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

 

e p jayarajan sprinklr deal
Advertisment