Advertisment

കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി രാജ്യസഭയില്‍വച്ച് ശാരീരികമായി ഉപദ്രവിക്കാന്‍ മുതിര്‍ന്നെന്ന് ശന്തനു സെന്‍

New Update

publive-image

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി രാജ്യസഭയില്‍വച്ച് ശാരീരികമായി ഉപദ്രവിക്കാന്‍ മുതിര്‍ന്നെന്ന് ശന്തനു സെന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ശാന്തനു സെന്‍. ''സഹപ്രവര്‍ത്തകര്‍ ഇത് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു, ദൈവത്തിനു നന്ദി. ഈ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരമാണ്''-സെന്‍ പറഞ്ഞു.

പെഗാസസ് ആരോപണത്തില്‍ രാജ്യസഭ വ്യാഴാഴ്ച പ്രക്ഷുബ്ധമായിരുന്നു. ബഹളത്തെത്തുടര്‍ന്ന് സഭ രണ്ടുതവണ നിര്‍ത്തിവെച്ചു. സഭ നിര്‍ത്തിവെച്ച സമയത്ത് മന്ത്രി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് തൃണമൂല്‍ എംപിയുടെ ആരോപണം. മന്ത്രി ഭീഷണിപ്പെടുത്തിയെന്നും മോശം വാക്കുകള്‍ പ്രയോഗിച്ചുവെന്നും സെന്‍ ആരോപിച്ചു.

Advertisment