Advertisment

ആധുനിക കാലത്ത് ചരിത്രം വിസ്മരിക്കപ്പെടുന്നു : മന്ത്രി പി പ്രസാദ്

New Update

publive-image

Advertisment

ആലപ്പുഴ: ആധുനിക കാലത്ത് ചരിത്രം വിസ്മരിക്കപ്പെടുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു . ചരിത്രത്തെ അപ്രധാനപെട്ട മേഖലയായാണ് പുതുതലമുറ കാണുന്നത് . ചരിത്രം പറഞ്ഞുതരുന്ന പഴമക്കാരെ അകറ്റി നിർത്തുന്നതും ഈ കാലത്തെ സവിശേഷതയാണെന്നും മന്ത്രി പറഞ്ഞു . ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാൻ സനീഷ് സദാശിവൻ എഴുതിയ 'ഹോർത്തൂസ് മലബാറിക്കസ് " നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . എങ്ങനെ വേണമെങ്കിലും അവതരിപ്പിക്കാം എന്നതാണ് ചരിത്രത്തിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ചരിത്ര രചനയിൽ പക്ഷപാതിത്വം ഉണ്ടാകാറുമുണ്ട്.

ഇട്ടി അച്യുതൻ വൈദ്യന്റെ സംഭാവനകൾ പുതുതലമുറയും അറിഞ്ഞിരിക്കേണ്ടതാണ് . വിസ്മൃതിയിലേക്ക് പോകുന ചരിത്രത്തെ ലളിതമായി അവതരിപ്പിക്കുന്ന നോവലാണ് ഹോർത്തൂസ് മലബാറിക്കസ് എന്നും മന്ത്രി കൂട്ടിച്ചേർത്തു . എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര അധ്യാപകൻ എം എച്ച് രമേശ് കുമാർ പുസ്തകം ഏറ്റുവാങ്ങി. ഏഷ്യനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റർ എഡിറ്റർ അഭിലാഷ് ജി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ സ്മിത ബാലൻ പുസ്തകം പരിചയപ്പെടുത്തി. രചയിതാവ് സനീഷ് സദാശിവൻ മറുപടി പ്രസംഗം നടത്തി . ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ആർ രാജേഷ് സ്വാഗതം പറഞ്ഞു .

റിപ്പോർട്ടർ: ഉമേഷ് ആലപ്പുഴ

Advertisment