Advertisment

കൊവിഡ് ഭേദമാവാൻ മോദിയുടെ സഹായം തേടൂ ; അഫ്രീദിയോട് കേന്ദ്ര മന്ത്രി

New Update

publive-image

Advertisment

ന്യൂഡൽഹി : കൊവിഡ് സ്ഥിരീകരിച്ച മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രോഗം ഭേദമാകാൻ നരേന്ദ്രമോദിയുടെ സഹായം തേടണമെന്ന് കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊവിഡ് സ്ഥിരീകരിച്ചതായുള്ള അഫ്രീദിയുടെ ട്വീറ്റിന് താഴെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘പാക്കിസ്ഥാനിലെ എല്ലാ ആശുപത്രികളെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം. താങ്കൾക്ക് കോവിഡ് 19ൽനിന്ന് രക്ഷപ്പെടണമെങ്കിൽ മോദി ജിയുടെ സഹായം തേടുക’ – പ്രതാപ് ചന്ദ്ര സാരംഗി കുറിച്ചു.

മോദി മന്ത്രിസഭയിലെ സൂഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെയും മൃഗസംരക്ഷണം, ക്ഷീരോത്പാദനം, ഫിഷറീസ് വകുപ്പുകളുടെയും ചുമതലയുള്ള സഹമന്ത്രിയാണ് പ്രതാപ് ചന്ദ്ര സാരംഗി.

Advertisment