Advertisment

കൊവിഡ്; സ്കൂളുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ ആരോഗ്യമാണ് സര്‍ക്കാരിന് മുഖ്യം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലര്‍ത്തണം. സ്കൂളുകളിലെ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ സ്‌ക്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പരിശോധന ആരംഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജിയുപി സ്‌ക്കൂളില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തിയാണ് പരിശോധന നടത്തിയത്. വിഷയത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ചഭക്ഷണ വിതരണം സുരക്ഷിതമാക്കാന്‍ ജനകീയ ഇടപെടലിനൊപ്പം രക്ഷിതാക്കളുടെ ഇടപെടലും വേണമെന്ന് മന്ത്രി പറഞ്ഞു.

സ്‌ക്കൂളുകളില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ അത് നേരിട്ട് മനസ്സിലാക്കി പരിഹരിക്കണം. ആറ് മാസത്തില്‍ ഒരിക്കല്‍ എല്‍പി സ്‌ക്കൂള്‍ സന്ദര്‍ശിച്ചാല്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പരിഹരിച്ചുപോണം. അമ്മമാരും ഭക്ഷണം വിളമ്പികൊടുക്കുന്നതില്‍ പങ്കാളികളാകണം. എന്നാല്‍ പാചകത്തിന്റെ ഉള്‍പ്പെടെ കാര്യങ്ങള്‍ മനസിലാക്കണം. ജനകീയ ഇടപെടലാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.’ ജി ആര്‍ അനില്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

Advertisment