Advertisment

മന്ത്രി ഇടപെട്ടു; ഒരു മാസമായി ജീവിതം വഴിമുട്ടിയ പെണ്‍കുട്ടിക്ക് സംരക്ഷണം

New Update

publive-image

Advertisment

തിരുവനന്തപുരം: പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ വീട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ (15) ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു.

വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണു കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ. വനിതാ ശിശുവികസന വകുപ്പ്, പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് പെൺകുട്ടിയെ മോചിപ്പിച്ചത്.

കോവിഡ് പരിശോധന നടത്തിയ ശേഷം ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കും. ജില്ലാ കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

NEWS
Advertisment