Advertisment

സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ;എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് കടുത്ത പനി ,മന്ത്രി ജി സുധാകരന് കടുത്ത ചുമയും കഫക്കെട്ടും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കടുത്ത പനിയെ തുടർന്ന് സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെയും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെയും പരിപാടികൾ ആണ് റദ്ദാക്കിയത്.

Advertisment

publive-image

കടുത്ത ചുമയും കഫക്കെട്ടും കാരണം മന്ത്രി ജി സുധാകരന്റെ 10 ദിവസത്തെ പരിപാടികളാണ് റദ്ദാക്കിയത്. പനി കാരണമാണ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ ഔദ്യോഗിക പരിപാടികൾ ഏഴ് ദിവസത്തേക്ക് റദ്ദാക്കിയത്.

എന്നാൽ മന്ത്രി ജി സുധാകരനു വേണ്ടി അതതു മണ്ഡലങ്ങളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ ക്രമീകരണങ്ങൾ നടത്തിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന് സന്ദർശകരേയും വിലക്കിയിട്ടുണ്ട്.

Advertisment