Advertisment

കുവൈറ്റില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ച് മന്ത്രിമാര്‍

New Update

കുവൈറ്റ്: കുവൈറ്റില്‍ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പ് സ്വീകരിച്ച് മന്ത്രിമാര്‍. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് ഇന്നലെ രണ്ടാം ഡോസ് കുത്തിവയ്പ്പ് സ്വീകരിച്ചു.

Advertisment

publive-image

മിശ്രഫിലെ കുവൈറ്റ് ഇന്റര്‍നാഷണല്‍ ഫെയര്‍ഗ്രൗണ്ടിലുള്ള വാക്‌സിനേഷന്‍ സെന്ററില്‍ നിന്നാണ് പ്രധാനമന്ത്രി കുത്തിവയ്പ്പ് സ്വീകരിച്ചത്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും കാബിനറ്റ് അഫയേഴ്‌സ് മന്ത്രിയുമായ അനസ് ഖാലിദ് അല്‍ സലേഹ്, ആരോഗ്യമന്ത്രി ഡോ ബാസല്‍ അല്‍ സബാഹ് എന്നിവരും കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.

കുവൈറ്റില്‍ ഇതിനോടകം തന്നെ 20000 ലധികം പേര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് കുത്തിവയ്പ്പ് സ്വീകരിച്ചു കഴിഞ്ഞതായി ഡോ ഷെയ്ഖ് ബാസല്‍ പറഞ്ഞു. വാക്‌സിനേഷനായി 250000ത്തോളം പേര്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

kuwait kuwait latest
Advertisment