Advertisment

ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ് : ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ് ആരോഗ്യമന്ത്രാലയം . അടുത്ത മാസം അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി നഴ്‌സുമാരെ കുവൈറ്റില്‍ എത്തിക്കും.

Advertisment

publive-image

ജനുവരിയോടു കൂടി രാജ്യത്തെ വിവധ ക്ലിനിക്കുകളിലും പൊതു ആശുപത്രികളിലും നഴ്‌സുമാര്‍ സേവനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള പുതിയ ക്ലിനിക്കുകളിലേക്കും , പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്ന ആശുപത്രികളിലേക്കും പുതുതായി തുടങ്ങുന്ന അല്‍ സബാഹ് ആശുപത്രിയിലേക്കും 700 നഴ്‌സുമാരുടെ സേവനം ആവശ്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

kuwait kuwait latest
Advertisment