Advertisment

കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 1186 പ്രവാസികളെ പുറത്താക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക നിര്‍ദേശം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന 1186 ഓളം പ്രവാസികളെ പുറത്താക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഔദ്യോഗികമായി നിര്‍ദേശം നല്‍കി.

Advertisment

publive-image

നിലവിലെ അധ്യയന വര്‍ഷം അവസാനിക്കുന്നതോടെ മന്ത്രാലയത്തില്‍ അക്കാദമിക്, എക്‌സിക്യൂട്ടീവ് പദവികളില്‍ ജോലി ചെയ്യുന്ന 1185 പ്രവാസി ജീവനക്കാരെ പിരിച്ചു വിടാനാണ് നിര്‍ദേശം. സ്വദേശി വത്ക്കരണം നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് പ്രവാസി ജീവനക്കാരെ പിരിച്ചുവിടുന്നത്.

പ്രവാസികളായ 312 അധ്യാപകരെയും , 223 ഓളം സാമൂഹ്യ, മനശാസ്ത്ര ഗവേഷകരെയും , 604 സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളെയുമാണ് പിരിച്ചുവിടുന്നത് .

പ്രവാസി ജീവനക്കാരെ അവരുമായുള്ള കരാര്‍ അവസാനിപ്പിച്ച് പിരിച്ചുവിടുന്നത് സംബന്ധിച്ച് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് ഒരു കത്ത് കൈമാറിയിട്ടുള്ളതായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment