Advertisment

കുവൈറ്റിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വര്‍ധനവിനെതിരെ മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ അബ്ദുല്‍മൊഹ്‌സന്‍ അല്‍ ഹുവൈല വ്യക്തമാക്കി.

publive-image

സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഉത്തരവ് ലംഘിക്കുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ലൈസന്‍സ് വരെ റദ്ദാക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

kuwait kuwait latest
Advertisment