Advertisment

മതവികാരം വ്രണപ്പെട്ടെന്ന് ആരോപണം; ടൊവിനോ നായകനാകുന്ന 'മിന്നല്‍ മുരളി' സെറ്റ് പൊളിച്ച് ബജ്‌റംഗദള്‍

New Update

publive-image

Advertisment

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'മിന്നൽ മുരളി'യുടെ സെറ്റ് പൊളിച്ച് രാഷ്ട്രീയ ബജ്റംഗദൾ. ക്ഷേത്രത്തിന് മുന്നിലാണ് ക്രിസ്ത്യൻ പള്ളിയുടെ സെറ്റിട്ടതെന്ന് ആരോപിച്ചാണ് പ്രവർത്തകർ അക്രമം നടത്തിയത്.

കാലടി മണപ്പുറത്ത് മണപ്പുറത്തെ ക്ഷേത്രത്തിനു സമീപം നിര്‍മാണത്തിലിരുന്ന സെറ്റാണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചത്. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഹരി പാലോടിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.

ഹരി പാലോട്

ജനറൽ സെക്രട്ടറി

AHPകേരളം

https://www.facebook.com/hari.palode/posts/255016105749120

Advertisment