Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവം; ബന്ധുവായ യുവതി അറസ്റ്റില്‍

New Update

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുപിയിലെ ബാലിയ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായ യുവതി. ബിഹാര്‍ സ്വദേശിയാണ് പെണ്‍കുട്ടി.

Advertisment

publive-image

സിറ്റി മജിസ്‌ട്രേറ്റ്, ബല്ലിയ പൊലീസ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ എന്നിവരുടെ സംയുക്തമായ ഇടപടലിനെ തുടര്‍ന്നാണ് കുട്ടിയെ രക്ഷപ്പെടുത്തുകയുണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കുട്ടിയുടെ ബന്ധുവായ ഗുല്‍ഷന്‍ ബാനോ എന്ന യുവതിയാണ് അറസ്റ്റില്‍ ആയിരിക്കുന്നത്. കുട്ടിയെ ബിഹാറില്‍ നിന്ന് യുപിയിലെ ബല്ലിയയില്‍ എത്തിച്ച്‌ വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്താനായിരുന്നു ഗുല്‍ഷന്‍ ബാനോ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാകുന്നു.

minor girl case
Advertisment