Advertisment

സുഹൃത്തായ 20കാരനെ കാണാന്‍ അതിര്‍ത്തി താണ്ടി ഇന്ത്യയില്‍ എത്തി 16കാരി; നേപ്പാളില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ യാത്രയുടെ കഥ

New Update

ഭോപ്പാല്‍: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാന്‍ അതിര്‍ത്തി താണ്ടി നേപ്പാളില്‍ നിന്ന് മധ്യപ്രദേശില്‍ എത്തി 16കാരി. മധ്യപ്രദേശ് സ്വദേശിയായ 20കാരനെ കാണാനാണ് കോവിഡ് വ്യാപനത്തിനിടയിലും ധൈര്യം സംഭരിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഇന്ത്യയില്‍ എത്തിയത്. പെണ്‍കുട്ടിയെ കുട്ടികളുടെ ക്ഷേമത്തിനായുള്ള വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.

Advertisment

publive-image

സെഹോര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. നേപ്പാള്‍ കഠ്മണ്ഡു സ്വദേശിനായ 16കാരിയാണ് വിമാനത്തില്‍ ഭോപ്പാലില്‍ വന്നിറങ്ങിയത്. രണ്ടുവര്‍ഷം മുന്‍പ് ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ട സുഹൃത്തിനെ കാണാനാണ് ധൈര്യം സംഭരിച്ച് പെണ്‍കുട്ടി മധ്യപ്രദേശില്‍ എത്തിയത്. കഠ്മണ്ഡുവില്‍ നിന്ന് വിമാനത്തില്‍ കയറിയത്.

ഭോപ്പാലില്‍ വന്നിറങ്ങിയ പെണ്‍കുട്ടി ബസില്‍ വിവിധ നഗരങ്ങള്‍ സഞ്ചരിച്ച ശേഷമാണ് സഹോറില്‍ എത്തിയത്. സെഹോര്‍ ജില്ലയിലെ ആസ്ത നഗരത്തില്‍ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്യുകയാണെന്നാണ് 20കാരന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്. പെണ്‍കുട്ടി നഗരത്തില്‍ എത്തിയ കാര്യം 20കാരന്‍ തന്നെയാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കുട്ടികളുടെ ക്ഷേമത്തിനായി ഭോപ്പാലില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.

കോവിഡ് പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ സാമ്പിള്‍ ആരോഗ്യവിഭാഗം ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ തിരിച്ചയയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വെല്‍ഫെയര്‍ കമ്മിറ്റി പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

minor girl fb friend
Advertisment