Advertisment

എല്ലാ സൗകര്യങ്ങളോടെ കഴിഞ്ഞിട്ടും പട്ടിണിയാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് തെറ്റിദ്ധാരണ പടർത്തി ബംഗാളി യുവാവ് ; ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുറിക്കുള്ളില്‍ കണ്ടത് ചോറും കറികളും കൂടാതെ ധാരാളം ഭക്ഷ്യവസ്തുക്കളും ; പിറവത്ത് നടന്നത്...

New Update

പിറവം : പിറവത്ത് പട്ടിണിയാണെന്ന് തെറ്റിദ്ധാരണ പടര്‍ത്താന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബംഗാളി പിടിയില്‍ കൊൽക്കത്ത നാദിയ സ്വദേശിയായ മിനാറുൽ ഷെയ്ക്കാണ് പിടിയിലായത്. സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റിയ യുവാവാണ് പച്ചക്കള്ളം പ്രചരിപ്പിച്ചതിന് അറസ്റ്റിലായത്.

Advertisment

publive-image

പിറവം ഫയർ സ്റ്റേഷന് സമീപം പതിനഞ്ചോളം പേരാണ് മിനാറുലിന് ഒപ്പം താമസിക്കുന്നത്. ഇവർക്കെല്ലാവർക്കും പോലീസ് ഭക്ഷണവും നൽകാറുണ്ട്. ചോറും കറികളും മറ്റ് ഭക്ഷ്യസാമഗ്രികളും റൂമിൽ ധാരാളം സംഭരിച്ച് വെച്ചിട്ടുള്ളതായും പരിശോധനയിൽ കണ്ടെത്തി.

മിനാറുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ബംഗാൾ പോലീസാണ് കേരളാ പോലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിന് വിവരം കൈമാറിയത്. തുടർന്ന് കലക്ടർ പിറവം നഗരസഭയെ വിവരം അറിയിച്ചു. ഇവർ വന്ന് പരിശോധിച്ചപ്പോഴാണ് എല്ലാ വിധ സൗകര്യങ്ങളും ഭക്ഷണസാധനങ്ങളും ഇവർക്കുണ്ടെന്ന് വ്യക്തമായത്.

Advertisment