Advertisment

മിഷേല്‍ ഷാജിയുടെ മരണം...മൂന്ന് വര്‍ഷമായിട്ടും അന്വേഷണ സംഘങ്ങള്‍ ദുരൂഹത നീക്കിയില്ല ...സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കാണും

New Update

കൊച്ചി: സിഎ വിദ്യാര്‍ഥിനിയായ മിഷേല്‍ ഷാജിയെ(18) കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കാണും. കലൂര്‍ പള്ളിയില്‍ പ്രാര്‍ത്ഥിച്ച ശേഷം ഗോശ്രീ പാലത്തില്‍ നിന്ന് ചാടി 2017 മാര്‍ച്ച്‌ 5 ന് മിഷേല്‍ ഷാജി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.

Advertisment

publive-image

എന്നാല്‍ മരണം നടന്ന് മൂന്ന് വര്‍ഷമായിട്ടും അന്വേഷണ സംഘങ്ങള്‍ ദുരൂഹത നീക്കാത്ത സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം എന്ന ആവശ്യവുമായി പിതാവ് ഷാജി വര്‍ഗീസ് മുഖ്യമന്ത്രിയെ കാണുന്നത്.

publive-image

മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചത്. എന്നാല്‍ വേണ്ടവിധം അന്വേഷണം നടത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത് മിഷേല്‍ അല്ലെന്ന് പിതാവ് ഷാജി ഉറപ്പിച്ച്‌ പറയുന്നു.

publive-image

ഇതേ ആവശ്യമുന്നയിച്ച്‌ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിക്കുന്നത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. ഡി.ജി.പിയും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും മിഷേലിന്റെ മരണം സംബന്ധിച്ച്‌ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

mishel shaji death father wants cbi invdstigation
Advertisment