Advertisment

പ്രതിഭ സായി മിസ് കേരള

New Update

 

Advertisment

കൊച്ചി: പറവൂര്‍ സ്വദേശി പ്രതിഭ സായി മിസ് കേരള കിരീടം ചൂടി. പാലക്കാട് സ്വദേശികളായ വിബിത വിജയന്‍ രണ്ടാം സ്ഥാനവും, ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി.

publive-image

മിസ് ബ്യൂട്ടിഫുള്‍ വോയ്‌സ് ടൈറ്റില്‍ സിസ സോയ സ്വന്തമാക്കി. സിതാര വിജയനാണ് മിസ് ഇന്‍സ്റ്റാ ഫെയ്‌സ്. ദിവ്യ മാരിയറ്റ് സാലോയാണ് മിസ് ഫിറ്റ്‌നെസ്. സാനി സാബു മിസ് ടാലന്റഡ് ടൈറ്റില്‍ സ്വന്തമാക്കി. മിസ് ഷെഫ് ആയി റോസ്‌ലിന്‍ റോയിയെയും മിസ് ഫിലാന്ത്രോപിസ്റ്റായി നികിത തോമസിനെയും തിരഞ്ഞെടുത്തു.

ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതിഭല്ല, സിനിമാതാരം രാഹുല്‍ മാധവ്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഇമ്പ്രെസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് മിസ് കേരള മത്സരത്തിന്റെ സംഘാടകര്‍. കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 മലയാളി പെണ്‍കുട്ടികളാണ് മത്സരിച്ചത്.

Advertisment