Advertisment

മിസ് സൗത്ത് ആഫ്രിക്ക സൊസുബിന്‍ ടുണ്‍സിനു മിസ് യൂണിവേഴ്‌സ് കിരീടം

New Update

അറ്റ്‌ലാന്റ: ഡിസംബര്‍ എട്ടിനു അറ്റ്‌ലാന്റാ ടെയ്‌ലര്‍പെറി സ്റ്റുഡിയോയില്‍ നടന്ന മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ സൊസുബിന്‍ ടുണ്‍സി (മിസ് സൗത്ത് ആഫ്രിക്ക, 26 വയസ്) വിജയകിരീടം ചൂടി. ആദ്യ റണ്ണര്‍അപ്പായി റിക്കൊ മാഡിസണും (മിസ് പ്യൂട്ടോറിക്ക), രണ്ടാമത് റണ്ണര്‍അപ്പായി സോഫിയ ആഗെലും (മിസ് മെക്‌സിക്കോ) തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച വൈകിട്ടാണ് ഫലപ്രഖ്യാപനമുണ്ടായത്.

Advertisment

publive-image

മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ മൂന്നാംതവണയാണ് മിസ് സൗത്ത് ആഫ്രിക്ക വിജയകിരീടം ചൂടുന്നത് (1978- 2017). കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പ്രധാനപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് നേതാക്കള്‍ കൂട്ടമായും, ഓരോ വ്യക്തിയായും ചിന്തിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്.

ഞാന്‍ ജനിച്ചുവളര്‍ന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം ദര്‍ശിക്കുക എന്നത് അസാധാര ണമാണ്. എന്നാല്‍ ആ ചിന്താഗതി തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- മിസ് സൗത്ത് ആഫ്രിക്ക പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 മത്സരാര്‍ത്ഥികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുത്ത

Advertisment