Advertisment

ആകാശ്, നിര്‍ഭയ്, ബ്രഹ്മോസ്; ചൈനയ്ക്ക് തക്ക മറുപടി നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജം, മിസൈലുകള്‍ അതിര്‍ത്തിയിലെത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനങ്ങള്‍ക്ക് ശക്തമായി തിരിച്ചടി നല്‍കാന്‍ ഇന്ത്യ പൂര്‍ണ സജ്ജം. ചൈനയുടെ ഏതു നീക്കത്തിനേയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈല്‍ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.

Advertisment

ലഡാക്കില്‍ സംഘര്‍ഷം തുടരവേ, തിബറ്റിലും സിന്‍ജിയാംഗിലും 2000 കിലോമീറ്റര്‍ ദൂരപരിധിയുളള കരയില്‍ നിന്ന് - ആകാശത്തേയ്ക്ക് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളാണ് ചൈന വിന്യസിച്ചിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ബ്രഹ്മോസ്, നിര്‍ഭയ്, ആകാശ് മിസൈലുകളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.

publive-image

ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഇന്ത്യ ഈ മിസൈലുകള്‍ ഉപയോഗിക്കൂ. ഇന്ത്യന്‍ വ്യോമസേനയുടെ വായുവില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുളളത്.ചൈനയുടെ മിസൈല്‍ വിന്യാസം അക്‌സായി ചിനില്‍ മാത്രം ഒതുങ്ങുന്നില്ല. 3488 നിയന്ത്രണരേഖയില്‍ വിവിധ ഇടങ്ങളില്‍ അകത്തോട്ട് മാറിയും മിസൈല്‍ വിന്യാസം ചൈന നടത്തിയിട്ടുണ്ട്.

500 കിമീ അകലെയുളള ലക്ഷ്യം തീര്‍ക്കാന്‍ ശേഷിയുളള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലുകളും 800 കിലോമീറ്റര്‍ ദൂരപരിധി നിഷ്പ്രയാസം താണ്ടുന്ന നിര്‍ഭയ ക്രൂയിസ് മിസൈലും അതിര്‍ത്തിയിലെത്തി. ഇവയ്ക്കൊപ്പമാണ് കരയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന ആകാശ് മിസൈലുകളും തയ്യാറാക്കിയത്. ഇവ 40 കിലോമീറ്ററിലെ ഏതു ശത്രുവിമാനങ്ങളും തകര്‍ക്കും. ചൈനീസ് സേനകള്‍ക്കെതിരെ സിന്‍ജിയാംഗ് മേഖലകളിലും ടിബറ്റന്‍ പരിധികളിലും നാശം വിതയ്ക്കാന്‍ ഇന്ത്യന്‍ മിസൈലുകള്‍ പര്യാപ്തമാണ്.

ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാന്‍ ശേഷിയുളളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുളള പോര്‍മുന വഹിക്കാനുളള ശേഷി ഇതിനുണ്ട്. ലഡാക്കില്‍ ഇത് ആവശ്യത്തിന് വിന്യസിച്ചിട്ടുണ്ട്.

അതിര്‍ത്തിക്കൊപ്പം ചൈനയെ ലക്ഷ്യമാക്കി ആന്തമാനിലെ കാര്‍നിക്കോബാര്‍ സൈനിക കേന്ദ്രത്തിലും ഇന്ത്യന്‍ മിസൈലുകള്‍ ഏതു നിമിഷവും തൊടുക്കാന്‍ പാകത്തിന് സജ്ജമാണ്. നിര്‍ഭയ് സബ്സോണിക് മിസൈല്‍ ആവശ്യം വന്നാല്‍ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകര്‍ക്കും. ആകാശ് മിസൈല്‍ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങള്‍ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.

missile
Advertisment