Advertisment

പരീക്ഷപ്പേടിയിൽ ഷാ​ർ​ജ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി ബാ​ല​നെ ദു​ബാ​യി​ൽ ക​ണ്ടെ​ത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update

ദു​ബാ​യ്: പ​രീ​ക്ഷാ​പ്പേ​ടി​യി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി​യ മ​ല​യാ​ളി ബാ​ല​നെ ദു​ബാ​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ലാ ​മെ​റി​ൽ​നി​ന്നാ​ണ് അ​മേ​യ സ​ന്തോ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും പേ​ടി​ക്കാ​നി​ല്ലെ​ന്നു കു​ടും​ബ​സു​ഹൃ​ത്ത് ലേ​ഖ മേ​നോ​ൻ പ​റ​ഞ്ഞ​താ​യി ഖ​ലീ​ജ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കു​ട്ടി​യെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി കു​ടും​ബം ലാ ​മെ​റി​ലേ​ക്കു പോ​കു​ക​യാ​ണ്.

Advertisment

publive-image

ഷാ​ർ​ജ​യി​ലെ അ​ബു ഷ​ഗാ​റ​യി​ലു​ള്ള തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളു​ടെ മ​ക​നാ​ണ് അ​മേ​യ. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണു പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കു​ട്ടി​യെ കാ​ണാ​താ​യ​ത്. ഷാ​ർ​ജ ഡി​പി​എ​സ് പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​മേ​യ​യെ, വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ട്യൂ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്ത് മാ​താ​പി​താ​ക്ക​ൾ ഇ​റ​ക്കി​വി​ട്ട​താ​ണ്. എ​ന്നാ​ൽ, കു​ട്ടി ട്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​വേ​ശി​ക്കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞി​ട്ടി​ല്ല. അ​മേ​യ ക്ലാ​സി​ലെ​ത്തി​യി​ല്ലെ​ന്ന് അ​ധ്യാ​പ​ക​നും പ​റ​ഞ്ഞു.

ഇ​തി​നു​ശേ​ഷം കു​ട്ടി മാ​താ​പി​താ​ക്ക​ളെ​യോ കൂ​ട്ടു​കാ​രെ​യോ അ​ധ്യാ​പ​ക​രെ​യോ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. ഇ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കു​ട്ടി​ക്കാ​യി വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ടു​ത്തു വ​രു​ന്ന സി​ബി​എ​സ്ഇ പൊ​തു പ​രീ​ക്ഷ സം​ബ​ന്ധി​ച്ച് കു​ട്ടി​ക്കു ഭ​യ​വും സ​മ്മ​ർ​ദ​വു​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​താ​ണ് ഒ​ളി​ച്ചോ​ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

Advertisment