Advertisment

ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ അസ്ഥികൂടം വീടിനു മുകളില്‍ മരപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍

New Update

ഗാസിയാബാദ്: ഒന്നര വര്‍ഷം മുന്‍പ് കാണാതായ നാലുവയസ്സുകാരന്റെ എന്നു കരുതുന്ന അസ്ഥികൂടം വീടിന്റെ ടെറസ്സിലെ മരപ്പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍. സഹിബാബാദിലെ ഗരിമ ഗാര്‍ഡന്‍ മേഖലയിലുള്ള ഒരു വീടിനു മുകളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

Advertisment

2016 ഡിസംബര്‍ ഒന്നിനാണ് മുഹമ്മദ് സെയ്ദ് എന്ന നാലുവയസ്സുകാരനെ കാണാതായത്. ഏതാനും ദിവസങ്ങള്‍ക്കു ശേഷം എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവിന് ഫോണ്‍സന്ദേശം എത്തിയിരുന്നു. ഫോണ്‍വിളി പിന്തുടര്‍ന്ന് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തുവെങ്കിലും കാണാതായ കുട്ടിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.

publive-image

ഞായറാഴ്ച കുട്ടികള്‍ കളിക്കുന്നതിനിടെ പന്ത് വീടിന്റെ ടെറസ്സിലേക്ക് പോയിരുന്നു. പന്ത് എടുക്കാന്‍ അവിടെയെത്തിയ കുട്ടികളാണ് പെട്ടിയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. കുട്ടികള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ സെയ്ദിന്റെ പിതാവാണ് അത് കാണാതായ തന്റെ മകനാണെന്ന് പറഞ്ഞത്. അസ്ഥികൂടത്തിനൊപ്പം ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ കണ്ടാണ് ഇദ്ദേഹം അത് മകന്റേതാണെന്ന വാദം ഉന്നയിച്ചത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പോലീസ് അസ്ഥികൂടം ഡി.എന്‍.എ അടക്കമുള്ള ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Advertisment