Advertisment

കരുനാഗപ്പള്ളിയില്‍ പ്രഭാത സവാരിയ്ക്കിറങ്ങിയ 18കാരനെ കാണാതായി

New Update

കരുനാഗപ്പള്ളി: പ്രഭാത സവാരിയ്ക്കിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. അമൃതപുരി പറയകടവ് കല്ലുമ്മൂട്ടിൽ വീട്ടിൽ സുജിചന്ദ്രൻ- പ്രവീണ ദമ്പതികളുടെ മകൻ ഏകനാഥ് (18) നെയാണ് കാണാതായത്.തിങ്കളാഴ്ച രാവിലെ 4.30 ഓടെ അമൃതാനന്ദമയി ആശ്രമത്തിന് മുന്നിലുള്ള വീട്ടിൽ നിന്നും പ്രഭാത സവാരിയ്ക്ക് പോയതായിരുന്നു.പിന്നീട് വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവുമില്ല.

publive-image

വെളുപ്പും നീലയും കലർന്ന ടീ ഷർട്ടും നിക്കറുമായിരുന്നു കാണാതാകുമ്പോഴുള്ള വേഷം.ഏകദേശം 170 സെ.മി ഉയരം. കണ്ടുകിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 94961 05786 എന്ന ഫോൺ നമ്പരിലോ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു.

missing case
Advertisment