Advertisment

വെടിയുണ്ടകള്‍ കാണാതായ കേസ് ; എസ്‌ഐയെ അറസ്റ്റ് ചെയ്തു

New Update

തിരുവനന്തപുരം : പൊലീസിന്റെ വെടിയുണ്ടകള്‍ കാണാതായ കേസില്‍ എസ്‌ഐയെ അറസ്റ്റ് ചെയ്തു. കാണാതായ കാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ കാട്രിഡ്ജുകള്‍ വെച്ചതിനാണ് എസ്‌ഐ റെജി ബാലചന്ദ്രനെ അറസ്റ്റ് ചെയ്തത്. പതിനൊന്ന് പേരുള്ള പ്രതിപ്പട്ടികയിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍.

Advertisment

publive-image

പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന്റെ ആദ്യ നടപടി. ക്യാമ്പില്‍ നിന്ന് കാണാതായ ക്യാട്രിഡ്ജുകള്‍ക്ക് പകരം വ്യാജ ക്യാട്രിഡ്ജുകള്‍ വച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈ എസ്പി അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അടുത്തിടെ എസ്എപി ക്യാമ്പില്‍ നടന്ന പരിശോധനയില്‍ 350 വ്യാജ ക്യാട്രിഡ്ജുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.വെടിയുണ്ടകള്‍ കാണാതായ കാലയളവിലുള്ള ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്ത് വരികയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2014 ല്‍ എസ്എപി ക്യാമ്പില്‍ ഹവില്‍ദാറായിരുന്ന റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

CAG report SAP camp. Missing case of bullets SI arrested
Advertisment