കുവൈറ്റില്‍ കാണാതായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി : പിതാവ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ തക്കം നോക്കി പെണ്‍കുട്ടി ഒളിച്ചോടിയത് കാമുകനൊപ്പം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, March 15, 2019

കുവൈറ്റ് : കുവൈറ്റില്‍ കാറില്‍ നിന്നും കാണാതായ പ്രവാസി പെണ്‍കുട്ടിയെ കണ്ടെത്തി . പിതാവ് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോയ തക്കം നോക്കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജോര്‍ദാനിയന്‍ പ്രവാസി പൊലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ ആരോ തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി .

മക്കളെയും ഭാര്യയെയും കാറിലിരുത്തി പിതാവ് പ്രാര്‍ത്ഥിക്കാന്‍ പള്ളിയിലേക്ക് പോകുകയും കുറച്ച് സമയം കഴിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ പെണ്‍കുട്ടിയെ കാറിലിരുത്തി മറ്റ് മക്കളെയും കൊണ്ട് അടുത്തുള്ള കടയിലും പോയിരുന്നു. ഈ തക്കം നോക്കിയാണ് പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്.കമിതാക്കള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്‌ .

×