Advertisment

ദമാമില്‍ വീണ്ടും മലയാളിയെ കാണാതായി.

author-image
admin
New Update
ദമാം- ദമാമില്‍ കാണാതായ നിലമ്പൂര്‍ ചുള്ളിയോട് സ്വദേശി വിഷ്ണുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടെ മറ്റൊരു മലയാളിയെ കൂടി കാണാതായി. കണ്ണൂര്‍ സ്വദേശി അഷ്‌റഫിനെ കുറിച്ചാണ് മൂന്ന് ദിവസമായി യാതൊരു വിവരവും ഇല്ല
Advertisment
publive-image
സുഹൃത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ പോകണമെന്ന് പറഞ്ഞാണ് ജോലി ചെയ്യുന്ന കടയില്‍നിന്ന് അഷ്‌റഫ് ഇറങ്ങിയതെന്ന് പറയുന്നു. സ്വന്തമായി വാഹനമില്ലാത്ത അഷ്‌റഫ് ടാക്‌സി വിളിച്ചാണോ ദമാം എയര്‍പോര്‍ട്ടിലേക്ക് പോയതെന്നും നിശ്ചയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചുവരികയാണ്.
Advertisment