Advertisment

മിസ്സോറാമില്‍ എംഎന്‍ഫ് ഒറ്റയ്ക്ക് ഭരിക്കും: എംഎന്‍എഫ് 27 സീറ്റില്‍ മുന്നേറ്റം തുടരുന്നു: കോണ്‍ഗ്രസിന് 7 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു: ബിജെപി ഒന്നില്‍ ഒതുങ്ങി

author-image
admin
Updated On
New Update

ഐസ്വാള്‍: മിസോറമില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശരിവയ്ക്കുന്ന രീതിയില്‍ മിസോ നാഷനല്‍ ഫ്രണ്ട് മുന്നേറ്റം നടത്തുന്നു. നിലവില്‍ ഭരണപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകും മിസോറമിലെ ഫലം. അധികാരം നഷ്ടമായാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തില്‍ ഇല്ലാതെയാകും. ഇതോടെ, ബിജെപി അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന സങ്കല്‍പ്പം വടക്കു കിഴക്കന്‍ മേഖലയില്‍ യാഥാര്‍ഥ്യമാവുകയും ചെയ്യും.

Advertisment

publive-image

എംഎന്‍എഫ് 27, കോണ്‍ഗ്രസ് 7, ബിജെപി 1, മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് സീറ്റ് നില. പത്ത് വര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാകുമോ എന്ന പരീക്ഷണമായിരുന്നു ഇത്തവണത്തെ മിസോറം തെരഞ്ഞെടുപ്പ്.

അതില്‍ മിസോറാം നാഷണല്‍ ഫ്രണ്ട് വിജയിച്ചതായാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകളില്‍ മുന്നിലെത്തിയാണ് എംഎന്‍എഫ് മുന്നേറുന്നത്. ഇതോടെ ഇനിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസിന് അപ്രാപ്യമെന്ന് ഉറപ്പിച്ചിട്ടുണ്ട്.

MISSORAM MNF
Advertisment