Advertisment

കന്നി സെഞ്ചുറിയിലേക്ക് നീങ്ങവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ക്യാപ്റ്റന്‍; പ്രതിഷേധിച്ച് ബാറ്റ് വലിച്ചെറിഞ്ഞ് മിച്ചല്‍ സ്റ്റാര്‍ക്ക്; വീഡിയോ

New Update

publive-image

സിഡ്‌നി: കന്നി സെഞ്ചുറിയിലേക്ക് നീങ്ങവെ ഇന്നിങ്‌സ് ക്യാപ്റ്റന്‍ ഡിക്ലയര്‍ ചെയ്തതില്‍ പ്രതിഷേധിച്ച് ബാറ്റ് വലിച്ചെറിഞ്ഞ് ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക്. ന്യൂ സൗത്ത് വെയില്‍സും ടാസ്മാനിയയും തമ്മിലുള്ള ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം നടന്നത്.

മിച്ചൽ സ്റ്റാർക്ക് 86 റണ്‍സുമായി ക്രീസിൽ നിൽക്കെ ന്യൂസൗത്ത് വെയിൽസ് നായകനായ പീറ്റർ നെവിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് മൈതാനത്തുനിന്ന് മടങ്ങിയ സ്റ്റാർക്ക് പ്രതിഷേധ സൂചകമായി ബാറ്റ് വലിച്ചെറിഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Advertisment