Advertisment

തമിഴ് എന്‍റെ മാതൃഭാഷ, ഇന്ത്യക്കാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് മിഥാലി രാജ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂഡല്‍ഹി: തമിഴിനോടുള്ള തന്‍റെ ഇഷ്ടത്തെ ട്രോളിയ ആള്‍ക്ക് തമിഴില്‍ തന്നെ മറുപടി നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്.

Advertisment

publive-image

മിഥാലിക്ക് തമിഴ് ഒട്ടു അറിയില്ലെന്നും അവര്‍ എപ്പോഴും ഇംഗ്ലീഷും തെലുങ്കും ഹിന്ദിയുമെല്ലാമാണ് സംസാരിക്കുകയെന്നും പരിഹസിച്ച്‌ സുഗു എന്ന പേരിലുള്ള ട്വീറ്റ് വൈറലയായിരുന്നു.

ഇതിനുള്ള മറുപടിയായാണ് മിഥാലിയുടെ ട്വീറ്റ്.തമിഴ് എന്‍റെ മാതൃഭാഷയാണെന്നും കൂടാതെ ഒരിന്ത്യക്കാരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നുമെന്നാണ് മിഥാലി ട്വീറ്റ് ചെയ്തത്.

എന്‍റെ ഓരോ പോസ്റ്റിനു കീഴിലും താങ്കളുടെ വിമര്‍ശനങ്ങളും ഞാന്‍ എന്തൊക്കെ എപ്പോഴൊക്കെ ചെയ്യണമെന്നുള്ള നിര്‍ദേശങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഇതനുസരിച്ച്‌ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മിഥാലി പരിഹാസ രൂപേണ ട്വീറ്റ് ചെയ്തു.

Advertisment