Advertisment

മിതാലി രാജായി താപ്​സീയെത്തുന്നു

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: അഭിനയത്തില്‍ സവിശേഷ പാടവംകൊണ്ട്​ ശ്രദ്ധേയയായ ബോളിവുഡ്​ നടി താപ്​സീ പന്നു ഇപ്പോള്‍ ക്രിക്കറ്റ്​ കളിക്കാന്‍ പഠിക്കുന്ന തിരക്കിലാണ്​. വെറുമൊരു ഹോബിയായല്ല താപ്​സീ ക്രീസിലിറങ്ങുന്നതെന്ന്​ മാത്രം. ബാറ്റും ബോളുമായി അവര്‍ മല്ലിടുന്നത്​ ഒരു സിനിമയുടെ പുര്‍ണതക്കുവേണ്ടിയാണ്​.

Advertisment

publive-image

ആധുനിക ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന 'സബാഷ്​ മിത്തു'വിലെ ടൈറ്റില്‍ റോള്‍ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ്​ ഈ മുന്നൊരുക്കം.

പ്രശസ്​ത ​കോച്ച്‌​ നൂഷിന്‍ അല്‍ ഖദീറിനൊപ്പമാണ്​ താപ്​സീ ക്രിക്കറ്റ്​ പരിശീലിക്കുന്നത്​. ബാറ്റിങ്​ സ്​റ്റൈലും ഫൂട്​വര്‍ക്കുമടക്കം സ്​ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷനല്‍ ക്രിക്കറ്ററുടേതിന്​ സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ്​ താപ്​സീ ക്രിക്കറ്റിന്‍റെ വിദഗ്​ധ രീതികള്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുന്നത്​.

Advertisment