Advertisment

200 ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിത; ചരിത്രം കുറിച്ച് മിതാലി രാജ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഹാമിൽട്ടൺ : ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന് ലോക റെക്കോഡ് . ചരിത്രത്തിലാദ്യമായി 200 എകദിനങ്ങൾ കളിക്കുന്ന വനിത ക്രിക്കറ്റർ എന്ന റെക്കോഡാണ് മിതാലി സ്വന്തമാക്കിയത്. നേരത്തെ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന വനിത ക്രിക്കറ്റർ എന്ന ബഹുമതിയും മിതാലി സ്വന്തമാക്കിയിരുന്നു.

https://twitter.com/BCCIWomen

1999 ജൂൺ 25 നാണ് മിതാലി ഏകദിന അരങ്ങേറ്റം കുറിച്ചത്.ഇന്ത്യൻ വനിത ടീം ഇതുവരെ കളിച്ച 263 കളികളിൽ 200 എണ്ണത്തിലും മിതാലി പങ്കെടുത്തിട്ടുണ്ട്. മിതാലിയുടെ കരിയറിലെ ഇരുപതാം വർഷമാണിത് . ഇതും ലോകെ റെക്കോഡാണ് . ഇത്രയും വർഷം നീണ്ടുനിന്ന കരിയർ മറ്റൊരു വനിത ക്രിക്കറ്റ് താരത്തിനുമില്ല.

പുരുഷ ക്രിക്കറ്റ് കളിക്കാരെ എടുത്താൽ തന്നെ കരിയർ ദൈർഘ്യത്തിന്റെ കാര്യത്തിൽ മൂന്ന് പേർ മാത്രമാണ് മിതാലിക്ക് മുന്നിലുള്ളത് . സച്ചിൻ , ജയസൂര്യ, മിയാൻദാദ്. ഏഴു സെഞ്ച്വറികളും 52 അർദ്ധ സെഞ്ച്വറികളും അടക്കം 6613 റൺസാണ് ഇതുവരെ മിതാലിയുടെ സമ്പാദ്യം. സ്കോർ പിന്തുടർന്ന് ടീം ജയിച്ച കളികളിൽ ഏറ്റവും കൂടുതൽ ശരാശരിയുള്ള കളിക്കാരിയുമാണ് മിതാലി.

Advertisment