Advertisment

ഇന്ത്യയ്ക്കായി റണ്‍വേട്ട തുടരുമെന്ന് ഇതിഹാസ താരം മിതാലി രാജ്

New Update

publive-image

Advertisment

ഇന്ത്യയ്ക്കായി റണ്‍വേട്ട തുടരുമെന്ന് ഇതിഹാസ വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. ലോകകപ്പിനിടെ വിരാട് കൊഹ്‌ലിയെയും രോഹിത് ശര്‍മ്മയെയും മറികടന്ന് അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയിരുന്നു മിതാലി.

വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയാണ് മിതാലി നേട്ടത്തിലെത്തിയത്. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ചുറി നേടിയിരുന്നു.

ഇതോടെ മിതാലിയുടെ ആകെ റണ്‍സ് 2283 ആയി. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. മിതാലി 56 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പടെ 51 റണ്‍സെടുത്തു

നേരത്തെ റെക്കോര്‍ഡ് കൈവശം വെച്ചിരുന്ന രോഹിത് ശര്‍മ്മയുടെ അക്കൗണ്ടില്‍ 87 മത്സരങ്ങളില്‍ 2,207 റണ്‍സാണുള്ളത്. 62 മത്സരങ്ങളില്‍ നിന്ന് 2,102 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് മൂന്നാം സ്ഥാനത്ത്.

Advertisment