Advertisment

മ​ന്ത്രി എം.ജെ അ​ക്ബ​ർ ഒരു മുഴം മുന്‍പേ എറിഞ്ഞു ! പേ​ടി​ക്കു​ന്നി​ല്ല അ​ക്ബ​റി​നെ​തിരേ നി​യ​മ​ന​ട​പ​ടിയെന്ന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും

New Update

publive-image

Advertisment

ന്യൂ​ഡ​ൽ​ഹി: ത​നി​ക്കെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കര്‍ക്കെതിരെ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്ബ​ർ ഒരു മുഴം മുന്‍പേ എറിഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി​ക്കെ​തി​രേ അക്ബര്‍ നൽകിയ മാനനഷ്ടക്കേസ് ഡ​ൽ​ഹി പാട്യാലഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.

അതേസമയം മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​തി​യി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നുവെന്നായിരുന്നു ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച വ​നി​ത​ക​ളി​ൽ ചി​ല​രുടെ പ്ര​തി​ക​രണം. മാ​ന​ന​ഷ്ട​ക്കേ​സി​നെ പേ​ടി​ക്കു​ന്നി​ല്ലെ​ന്നും അ​ക്ബ​റി​നെ​തിരേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും ഇ​വ​രിൽ ചിലർ വ്യ​ക്ത​മാ​ക്കിയിരുന്നു.

publive-image

ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നുചൂണ്ടി​ക്കാ​ട്ടി പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അക്ബർ കേസ് നൽകിയത്. സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ​നി​ത​ക​ൾ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു നീ​ങ്ങു​ന്ന​തി​നു മു​ന്പേയാണ് അ​ക്ബ​ർ മാ​ന​ന​ഷ്ട​ക്കേ​സു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

publive-image

ത​നി​ക്കെ​തി​രേ പ്രി​യാ ര​മ​ണി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ മ​നഃ​പൂ​ർ​വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി കെട്ടി​ച്ച​മ​ച്ച​താ​ണെ​ന്നാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ അ​ക്ബ​ർ വ്യക്തമാക്കിയിട്ടുള്ളത്. മാ​ന​ന​ഷ്ട​ത്തി​നു​ള്ള 499-ാം വ​കു​പ്പ് ര​ണ്ടു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന മ​റ്റു വ​കു​പ്പു​ക​ൾകൂ​ടി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ന്ത്രി​യു​ടെ പ​രാ​തി.

publive-image

മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​തു പ്ര​കാ​രം ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ പ​ര​ത്തി​യെ​ന്നും മ​ന്ത്രി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നുണ്ട്.

publive-image

ആ​രോ​പ​ണ​ങ്ങ​ൾ മ​ന്ത്രി​യെ​ന്ന നി​ല​യി​ലു​ള്ള ത​ന്‍റെ അ​ന്ത​സി​നെയും സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും ഇ​ട​യി​ലു​ള്ള ത​ന്‍റെ വ്യ​ക്തി​ത്വ​ത്തെ​യും ദോഷകരമായി ബാ​ധി​ച്ചു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു​.

bjp flop mj akbar
Advertisment