Advertisment

മുസ്‌ലീം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ട ; എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചു വിടുന്നതാണെന്ന് എം.കെ മുനീര്‍ ; കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ സുധാകരന്‍ ജയിക്കണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗിന് ജയിക്കാന്‍ തീവ്രവാദികളുടെ വോട്ട് വേണ്ടെന്ന് എം.കെ മുനീര്‍. എസ്.ഡി.പി.ഐയുടെ സഹായത്തില്‍ ജയിക്കുന്നതിനേക്കാള്‍ നല്ലത് പാര്‍ട്ടി പിരിച്ചുവിടുന്നതാണെന്നും മുനീര്‍ പറഞ്ഞു.

Advertisment

publive-image

പറപ്പൂര് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ ബന്ധം ഉപേക്ഷിക്കാന്‍ സി.പി.ഐ.എം തയ്യാറാകുമോയെന്നും മുനീര്‍ ചോദിച്ചു. കണ്ണൂരില്‍ സി.പി.ഐ.എമ്മിന്റെ അക്രമത്തിന് പ്രതിരോധം തീര്‍ക്കാന്‍ സുധാകരന്‍ ജയിക്കണമെന്നും മുനീര്‍ പറഞ്ഞു.

മുസ്‌ലീം ലീഗും എസ്.ഡി.പി.ഐയും തമ്മില്‍ കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ വെച്ച് ചര്‍ച്ച നടത്തിയത് വിവാദമായ സാഹചര്യത്തിലായിരുന്നു മുനീറിന്റെ പ്രതികരണം.

Advertisment