Advertisment

പന്തീരാങ്കാവ് യുഎപിഎ കേസ് ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അലന്‍റെയും താഹയുടെയും ആത്മവിശ്വാസം കണ്ടപ്പോഴാണ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് എം.കെ മുനീര്‍

New Update

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ യുഡിഎഫ് ഇടപെടുന്നു. കേസില്‍പ്പെട്ട അലന്റെയും താഹയുടെയും വീടുകള്‍ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സന്ദര്‍ശിച്ചു.

Advertisment

publive-image

ആദ്യമായാണ് യുഡിഎഫ് സംഘം ഇരുവരുടെയും വീടുകളിലെത്തുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യനും മുനീറിനൊപ്പം ഉണ്ടായിരുന്നു.

തങ്ങള്‍ മാവോവാദികളാണ് എന്നതിന് തെളിവ് കൊണ്ടുവരാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച അലന്‍റെയും താഹയുടെയും ആത്മവിശ്വാസം കണ്ടപ്പോഴാണ് കേസില്‍ ഇടപെടാന്‍ തീരുമാനിച്ചതെന്ന് എം.കെ മുനീര്‍ പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയതെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ചോദിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല നാളെ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കും.

mk muneer reponse alan case
Advertisment