Advertisment

ശബരിമല വിഷയം: സി.പി.എം ന് നഷ്ട്ടകച്ചവടമാകും എം.കെ.രാഘവന്‍ എം.പി .

author-image
admin
Updated On
New Update

അടുത്ത ഭരണം കോൺഗ്രസിന് ലഭിച്ചാൽ പ്രാവാസികാര്യവകുപ്പ് പുനഃസ്ഥാപിക്കുമെന്നും പ്രവാസി മന്ത്രി പ്രവാസികളിൽ നിന്നാകുമെന്നും എം കെ. രാഘവന്‍  എം.പി.

Advertisment

റിയാദ്: ശാന്തമായ ശബരിമലയെ കലാപകലുഷിതയാക്കിയതെന്തിനാണെന്ന് സർക്കാർ വിശ്വാസികളുടെ കോടതിയില്‍ വെക്തമാക്കേണ്ടി വരുമെന്നും ശബരിമല വിഷയത്തില്‍ നഷട്ടങ്ങള്‍ സംഭവിക്കാന്‍ പോകുന്നത് സി പി എം ന് ആയിരിക്കുമെന്നും കോടതി വിധിയുടെ മറവില്‍ അവിശ്വാസികളെ മലകയറ്റാന്‍ കാണിച്ച വ്യഗ്രത വിശ്വാസം തകര്‍ത്ത് തങ്ങളുടെ രാഷ്ട്രിയ അജണ്ട നടപ്പാക്കാനുള്ള വേദിയായി ശബരിമലയെ മാറ്റുകയായിരുന്നു. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നു ബി ജെ പി യെ വളര്‍ത്താന്‍ ആണ് പിണറായി ശ്രമിക്കുന്നത് കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്നത് സിപി എം അജണ്ടെയാണ് അടുത്ത ലോകസഭതെരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ നഷ്ട്ടം സംഭവിക്കാന്‍ പോകുന്നത് സി.പിഎം ന് ആയിരിക്കുമെന്നും എം കെ രാഘവന്‍  എം.പി പറഞ്ഞു

publive-image

നാല് ദിവസം നീണ്ടു നില്‍ക്കുന്ന സൗദിസന്ദര്‍ശനത്തിന് എത്തിയ അദ്ധേഹം റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.സൗദിയില്‍ എത്തിയത് ഒ ഐ സി സി, കെ എം സി സി യുമായി ആശയവിനിമയത്തിനായിട്ടാണ് എത്തിയതെന്നും രാഹുലിൻറെ ദുബായ് സന്ദർശനം പ്രവാസികളിൽ ഉണ്ടാക്കിയ ചലനവും പ്രതീക്ഷയും വലുതാണ് പ്രവാസി വിഷയങ്ങൾ പഠിച്ചു കോൺഗ്രസിന്റെ മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താനും ആകാര്യങ്ങൾ ചർച്ച ചെയ്‌യാനുമാണ് സൗദി സന്ദർശനത്തിന്റെ മുഖ്യഅജണ്ടയെന്നും എം കെ രാഘവൻ പറഞ്ഞു അടുത്ത ഭരണം കോൺഗ്രസിന് ലഭിച്ചാൽ പ്രാവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുമെന്നും പ്രവാസി മന്ത്രി പ്രവാസികളിൽ നിന്നാകുമെന്നും പ്രവാസികളെ രാജ്യസഭയിലേക്ക് കൊണ്ടുവരുന്നതിനായി നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

publive-image

പ്രവാസികളുടെ മൃതേദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയിലെ വെല്‍ഫെയര്‍ ഫണ്ട്ചിലവാക്കുന്നതനായി പാര്‍ലമെന്റില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ പ്രവാസികളുടെ മൃതേദേഹങ്ങള്‍ സൗജന്യമായി കൊണ്ടുപോകുമെന്ന് രാഘവന്‍ പറഞ്ഞു എംബസിയിലെ വെല്‍ഫെയര്‍ ഫണ്ട്‌ നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനം ഉണ്ടാക്കണം. ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെ നടക്കുന്ന ലോക് സഭാസമ്മേളനത്തില്‍ വിഷയം ഉന്നയിക്കും കേസുകളില്‍ പെട്ടവര്‍ക്ക് ദിയാധനം ഉള്‍പെടെ ആവശ്യങ്ങള്‍ക്ക് ഈ പണം ഉപയോഗപ്പെടുത്തണം. നിരവധിപേര്‍ ജയിലുകളില്‍ ശിക്ഷ കഴിഞ്ഞിട്ടും ദിയാധനം നല്‍കാന്‍ കഴിയാതെ തടവില്‍ തുടരുന്ന സാഹചര്യമുണ്ട്.

publive-image

പ്രവാസികളുടെ മക്കള്‍ക്ക്‌ പ്രവാസലോകത്ത് പ്ലസ്‌ടു കഴിഞ്ഞാല്‍ ഉന്നത വിദ്യാഭ്യാസ തംഗത്ത് പഠിക്കാന്‍ സാധിക്കാത്ത അവസ്ഥക്ക് പരിഹാരം ഉണ്ടാക്കണമെന്ന് വിവിധ പരാതികള്‍ ലഭിച്ചുവെന്നും ഈ കാര്യത്തില്‍ ബന്ധപെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു

വിമാന ടിക്കറ്റ് നിരക്ക് ഏകീകരിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി വേണ മെന്നാവശ്യപ്പെട്ട് പാർലമെന്‍റിൽ സ്വകാര്യബിൽ അവതരിപ്പിക്കുമെന്നും പുനരധിവാസ പാക്കേജ്‌ കോണ്‍ഗ്രസ്‌ അവതരിപ്പിക്കുന്ന മാനിഫെസ്റ്റോയില്‍ ഉള്‍പെടുത്തു മെന്നും കണ്ണൂർ വിമാനത്താവളത്തിന് ഇന്ധന നികുതിയിൽ വലിയ തോതിലുള്ള  ഇളവ് നൽകുന്നത് കോഴിക്കോട് വിമാനത്താവളത്തെയും പരിസരത്തുള്ള പല സ്ഥാപനങ്ങളെയും  പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഈ ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും രാഘവൻ പറഞ്ഞു

വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ: പ്രവീണ്‍ കുമാര്‍, നിര്‍വാഹകസമിതി അംഗം അഡ്വ: പിഎം നിയാസ്‌ ,ഓ ഐ സി സി നാഷണല്‍ പ്രസിഡണ്ട്‌ പി എം നജീബ് ,നവാസ്‌ വെള്ളിമാട്കുന്ന്, ഷെഫീക്ക്,അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു .

Advertisment