Advertisment

ഭിന്നശേഷിക്കാരേയും പാരാ കായിക താരങ്ങളേയും ആദരിച്ചു

New Update

കുന്നംകുളം:ഭിന്നശേഷിക്കാരേയും പാരാ കായിക താരങ്ങളേയും പരിപോഷിപ്പിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും അവര്‍ക്ക് തൊഴില്‍ മേഖല സൃഷ്ട്ടിക്കാന്‍ ഗവ: തലത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും കേരള പി.എസ്.സി.ചെയര്‍മാന്‍ എം. കെ. ഷക്കീര്‍ പറഞ്ഞു.

Advertisment

publive-image

കുന്നംകുളം പൌര കൂട്ടായ്മ ബഥനി സ്കൂളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കും പാരാ കായിക താരങ്ങളേയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ നെല്‍സണ്‍ ഐപ്പ് അധ്യക്ഷത വഹിച്ചു.

ബാബു എം പാലിശ്ശേരി മുഖ്യാതിഥിയായിരുന്നു. കരീം പന്നിത്തടം, ഫാദര്‍ സോളമന്‍, എം. ഡി. രാജീവ്‌, കെ. എ. ഹസീസ്, ടി. കെ. ബാബു, കെ.വി. അബ്ദുള്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഷിനാന്‍.പി.എസ്, സുചന എസ്.ബാബു, കെ.കെ.ഹംസക്കുട്ടി, ശ്രീലക്ഷ്മി പ്രകാശ്‌ എന്നിവരേയും ഫുള്‍ എ പ്ലസ്‌ ലഭിച്ച വിദ്യാര്‍ത്ഥികളേയും ആദരിച്ചു.

Advertisment