Advertisment

തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ എ എസ് ഉദ്യോഗസ്ഥ; ആറമുള്ള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹപാഠി !

New Update

തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എകെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി. തമിഴ്നാട് കേഡറില്‍ ഐ എ എസ് ഉദ്യോഗസ്ഥയായ അനുജോര്‍ജാണ് സ്റ്റാലിന്റെ സെക്രട്ടറി മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ജെഎന്‍യുവിലായിരുന്നു തുടര്‍ വിദ്യാഭ്യാസം.

Advertisment

publive-image

സോഷ്യോളജിയില്‍ എംഎയും എംഫിലും പൂര്‍ത്തിയാക്കിയശേഷമാണ് യുപിഎസ്സി എഴുതുന്നത്. 27 വയസില്‍ ഐഎഎസ് ഓഫീസറായി തമിഴ്നാട് കേഡറില്‍ ചുമതലയേറ്റു. ഇന്‍ഡസ്ട്രിസ് കമ്മീഷണര്‍ ആന്‍ഡ് ഡയറക്ടര്‍ ഓഫ് ഇന്‍ഡസ്ട്രീസ് കോമേഴ്സ് എന്നീ ചുമതലകള്‍ വഹിച്ചു വരികയായിരുന്നു.

അഴിമതിയില്ലാത്തവരും പ്രവര്‍ത്തന മികവ് കാട്ടിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തപ്പോഴാണ് കൂട്ടുകാര്‍ അനുവെന്ന് സ്നേഹപൂര്‍വം വിളിക്കുന്ന അനുജോര്‍ജിനു തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സ്ഥാനം ലഭിക്കുന്നത്.

ആറമുള്ള എംഎല്‍എ വീണാ ജോര്‍ജിന്റെ സഹപാഠികൂടിയാണ് അനുജോര്‍ജ്. അനുവിനെ ആശംസ അറിയിച്ച് വീണ ജോര്‍ജ് ഫേസ് ബുക്കില്‍ കുറിപ്പിട്ടിരുന്നു. ആര്‍ക്കിയോളജി വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഉദയചന്ദ്രനാണ് പ്രിന്‍സിപ്പല്‍സെക്രട്ടറി.

തമിഴ്നാട് മെഡിക്കല്‍ കോര്‍പ്പറേഷന്‍ എംഡിപി ഉമാനാഥ്, മ്യൂസിയംസ് കമ്മീഷണര്‍ എംഎസ് ഷണ്‍മുഖം, എന്നിവരാണ് സ്റ്റാലിന്റെ മറ്റു സെക്രട്ടറിമാര്‍

mk stalin
Advertisment