Advertisment

അധികാരത്തിലെത്തിയാൽ ഇന്ധന വില കുറയ്ക്കുമെന്ന് സ്റ്റാലിൻ; തമിഴ്നാട്ടിൽ വൻവാ​ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു

New Update

ചെന്നൈ: തമിഴ്നാട്ടിൽ വൻവാ​ഗ്ദാനവുമായി ഡി.എം.കെ തിരഞ്ഞെടുപ്പ് കളം പിടിക്കുന്നു. അധികാരത്തിലെത്തിയാൽ ഇന്ധന വിലക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥി എം.കെ സ്റ്റാലിൽ പറഞ്ഞു.

Advertisment

publive-image

‍‌തമിഴ്നാട്ടിൽ പെട്രോൾ വില അഞ്ച് രൂപയും ഡീസൽ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിൽ എത്തിയാൽ ഗാർഹിക ഡിലിണ്ടറിന് 100 രൂപ സബ്സിഡി നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.

30 വയസ്സിൽ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസവായ്പകൾ എഴുതിതള്ളുമെന്നും വാ​ഗ്ദാനമുണ്ട്. ഡിഎംകെ അധികാരത്തിൽ എത്തിയാൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് റദാക്കി പ്രമേയം പാസാക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചു.-

mk stalin mk stalin speaks
Advertisment