രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രിയെന്ന് എം.കെ. സ്റ്റാലിന്‍

ന്യൂസ് ബ്യൂറോ, ചെന്നൈ
Sunday, December 16, 2018

ചെന്നൈ: നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കാന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിച്ച് ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.

ഡി.എം.കെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കെ. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങിലാണ് സ്റ്റാലിന്റെ നിര്‍ദ്ദേശം.

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷയും യു.പി.എ ചെയര്‍പേഴ്‌സണുമായ സോണിയ ഗാന്ധിയാണ് പ്രതിമ അനച്ഛാദനം ചെയ്തത്. രാഹുലും ചടങ്ങിനെത്തിയിരുന്നു.

മോദി വീണ്ടും ഭരിച്ചാല്‍ ഇന്ത്യ വീണ്ടും 50 വര്‍ഷം പിറകോട്ട് പോകും. രാഹുലിന് നാം കരുത്ത് നല്‍കണം. അതുവഴി രാജ്യത്തെ സംരക്ഷിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

×