Advertisment

എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ പൂര്‍ത്തിയാക്കിയ ലെസ്‌ക വായനശാല പുതിയ കെട്ടിടംനാടിന് സമര്‍പ്പിച്ചു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

കോങ്ങാട് നിയോജക മണ്ഡലം എംഎൽഎ കെ.വി.വിജയദാസിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിമ്പ പള്ളിപ്പടി റേഷൻ കടയുടെ അടുത്ത് പണികഴിപ്പിച്ച ലെസ്‌ക വായനശാല കെട്ടിട ഉദ്ഘാടനം എംഎൽഎ വിജയദാസ് നിർവഹിച്ചു.

Advertisment

publive-image

അനൗപചാരിക വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളായി മികച്ചനിലയിൽ പ്രവർത്തിച്ച വായനശാല കരിമ്പയുടെ ഹൃദയത്തുടിപ്പായി മാറിയ ചരിത്രമാണുള്ളത്. ഓരോ ഗ്രാമത്തിലും അറിവിന്റെ അക്ഷരവെളിച്ചമാണ് വായനശാലകൾ.

വായന വ്യക്തികളുടെ സ്വഭാവ രൂപീകരണത്തിനു സഹായിക്കുന്നു. സാമൂഹിക മാധ്യമങ്ങളെ കൂടി അവലംബമാക്കി വായനയുടെ നന്മ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. വിദ്യാ സമ്പന്നരിൽ പോലും കാണുന്ന അന്ധവിശ്വാസം ഇല്ലായ്മ ചെയ്യാൻ തിരിച്ചറിവുണ്ടാക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ നടക്കേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.

publive-image

പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ ടീച്ചർ അധ്യക്ഷയായി.ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിലർ എം.ഉണ്ണികൃഷ്ണൻ,ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിപി.എൻ.മോഹനൻ,ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കേശവൻ മാസ്റ്റർ,ദാറുൽ ഹസനാത്ത് യത്തീംഖാന പ്രിൻസിപ്പൾ മുഹമ്മദ് ഹസൻ കെ .ബുഖാരി, എൻ.കെ.നാരായണൻകുട്ടി,പി ജി വത്സൻ, പി.എസ്.രാമചന്ദ്രൻതുടങ്ങിയവർ പ്രസംഗിച്ചു.ലൈബ്രറി സെക്രട്ടറി കെ.എസ്.സുധീർ സ്വാഗതവും ഷാജി.പി നന്ദിയും പറഞ്ഞു.

ml fund
Advertisment