Advertisment

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്‌ നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.ഐ.എം നൊപ്പം അണിചേരും; എം എം മണി

author-image
admin
New Update

പത്തനംതിട്ട ജില്ലയില്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരുമെന്ന് മന്ത്രി എംഎം മണി. ജില്ലയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നുവെന്ന വിവരം പങ്കുവച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

Advertisment

publive-image

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ,

പത്തനംതിട്ട ജില്ലയിലെ 5 നിയമസഭ മണ്ഡലങ്ങളിലും എല്‍.ഡി. എഫ് വിജയിച്ചതോടെ കോണ്‍ഗ്രസ്സിലും ബി.ജെ.പി. തമ്മിലടി തുടങ്ങി. ബി.ജെ.പി, കോണ്‍ഗ്രസ്‌ ബന്ധം ഉപേക്ഷിച്ച്‌ ചെങ്കൊടി തണലിലേക്ക് എത്തിയത് നൂറില്‍പ്പരം പ്രവര്‍ത്തകര്‍. പത്തനംതിട്ട ഏഴംകുളം ജംഗ്ഷനില്‍ സി.പി.ഐ.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ വച്ച്‌ സി.പി.എമ്മിലേക്ക് വന്ന പ്രവര്‍ത്തകരെ സ്വീകരിച്ചു.

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ തക്കം പാര്‍ത്തിരിക്കുമ്പോളാണ് മുങ്ങാന്‍ പോകുന്ന കപ്പലില്‍ നിന്നും ജീവന്‍ നിലനിര്‍ത്താന്‍ അണികളും പ്രാദേശിക നേതാക്കളും കൂട്ടത്തോടെ ചെങ്കൊടി തണലിലേക്ക് എത്തിയത്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ്‌ നേതാക്കളടക്കം കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.ഐ.എം നൊപ്പം അണിചേരും..

Advertisment