Advertisment

ശാ​ന്തി​വ​നം സാ​ങ്കേ​തി​ക​മാ​യി വ​ന​മല്ല : ശാ​ന്തി​വ​നം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മോ വ​ന​മോ അ​ല്ലാ​ത്ത​തി​നാ​ല്‍ 110 കെ​വി ലൈ​ന്‍ വ​ലി​ക്കാ​ന്‍ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ആ​വ​ശ്യ​മി​ല്ലെന്ന് എം എം മണി

New Update

തി​രു​വ​ന​ന്ത​പു​രം: വൈദ്യുതി ലൈന്‍ വലിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പറവൂരിലെ ശാ​ന്തി​വ​നം സാ​ങ്കേ​തി​ക​മാ​യി വ​ന​മ​ല്ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി എം ​എം മ​ണി. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Advertisment

publive-image

ശാ​ന്തി​വ​നം സാ​ങ്കേ​തി​ക​മാ​യി വ​ന​മ​ല്ലെ​ന്നാണ് വ​നം വ​കു​പ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശാ​ന്തി​വ​നം ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മോ വ​ന​മോ അ​ല്ലാ​ത്ത​തി​നാ​ല്‍ 110 കെ​വി ലൈ​ന്‍ വ​ലി​ക്കാ​ന്‍ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​നം ആ​വ​ശ്യ​മി​ല്ലെ​ന്നും മ​ന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

ശാന്തിവനത്തിലൂടെ കെഎസ്‌ഇബിയുടെ വൈദ്യുതി ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. മന്നം മുതല്‍ ചെറായി വരെയാണ് കെഎസ്‌ഇബിയുടെ 110 കെവി വൈദ്യുതി ലൈന്‍ പണികള്‍ നടക്കുന്നത്.

Advertisment